കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഏപ്രില്‍ 2022 (08:45 IST)
കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഷിബു ദാനിയേല്‍ ആണ് മരിച്ചത്. 39വയസായിരുന്നു. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യ ഗര്‍ഭിണിയായതിനാലാണ് ഇദ്ദേഹം പാചകം ചെയ്തത്. കുക്കറിന്റെ അടപ്പ് ശക്തിയില്‍ തെറിച്ച് വന്ന് തലയില്‍ ഇടിക്കുകയായിരുന്നു. കട്ടപ്പന ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article