ഇടുക്കിയില്‍ അഞ്ചുവയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഏപ്രില്‍ 2022 (08:25 IST)
ഇടുക്കിയില്‍ അഞ്ചുവയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം നടന്നത്. മൂലമറ്റം സ്വദേശി തങ്കമ്മ(60)ക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിലാണ് കേസിനാസ്പദമായ കാര്യം കണ്ടെത്തിയത്. അഞ്ചുവയസുകാരിയെ ഇവര്‍ എടുത്തെറിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കുടുംബം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പായിരുന്നു ഇവര്‍ ജോലിക്ക് കയറിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article