മലയാറ്റൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഏപ്രില്‍ 2022 (08:08 IST)
മലയാറ്റൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി ചെട്ടിയാക്കുടി ജോമോന്‍ ആണ് മരിച്ചത്. 26വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെ മലയാറ്റൂര്‍ ആറാട്ട് കടവിലായിരുന്നു അപകടം സംഭവിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍