ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റുമരിച്ച നിലയില്‍

ശ്രീനു എസ്
ശനി, 20 ഫെബ്രുവരി 2021 (08:30 IST)
ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റുമരിച്ച നിലയില്‍. ബൈസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മ(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപമാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
 
ഇതേത്തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയോടൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article