തിരിച്ചറിയല്‍ രേഖകള്‍: പട്ടികയായി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (11:47 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിരവധി രേഖകള്‍ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. 
 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോപതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുമ്പു വരെ ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നു പോളിംഗ് സ്റ്റേഷനില്‍ സമ്മതിദായകര്‍ ഹാജരാക്കിയാല്‍ മതിയാകും. 
 
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണു പോളിംഗ് സ്റ്റേഷനില്‍ സമ്മതിദായകര്‍ കൊണ്ടുവരേണ്ട തിരിച്ചറിയല്‍ രേഖകളുടെ പട്ടിക  പ്രസിദ്ധീകരിച്ചത്.