ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

സിആര്‍ രവിചന്ദ്രന്‍
ശനി, 7 സെപ്‌റ്റംബര്‍ 2024 (16:53 IST)
ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം. അമ്മയില്‍ അംഗത്വം നല്‍കാനെന്ന വ്യാജേനെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നായിരുന്നു നടി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ അന്വേഷണ സംഘവുമായി ഇടവേള ബാബു സഹകരിക്കുന്നില്ലെന്നും ഫ്‌ലാറ്റിന്റെ താക്കോല്‍ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി.
 
കഴിഞ്ഞദിവസം പീഡന പരാതിയില്‍ ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്. അതേസമയം അന്വേഷണസംഘം സംഘത്തിനോട് മറ്റു ചില നിര്‍ണായ വിവരങ്ങളും നടി വെളിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article