സിനിമയില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്ന് സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ഓഗസ്റ്റ് 2024 (17:00 IST)
സിനിമ ഇല്ലാതെ പറ്റില്ലെന്നും അത് തന്റെ പാഷനാണെന്നും അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേംബര്‍ കൊമേഴ്‌സ് സംഘടിപ്പിച്ച സ്‌നേഹാദരവില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ജനങ്ങളും സര്‍ക്കാരും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടുതന്നെ സിനിമകള്‍ ചെയ്യുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
 
സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍