പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്, ഞാന്‍ പീഡിപ്പിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (17:56 IST)
shine tom
പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിപ്പിക്കുന്നവരോട് അല്ലേ ചോദിക്കേണ്ടതെന്നും ഞാന്‍ പീഡിപ്പിക്കാറില്ലെന്നും ഷൈന്‍ ടോം ചാക്കോ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഞാന്‍ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ലെന്നും പീഡനത്തിന് ഇരയാകുമ്പോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി ഒന്ന് കൊടുത്താല്‍ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്‌നമെന്നും ഷൈന്‍ ചോദിച്ചു. 
 
റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വഴങ്ങാത്തവരെ പ്രശ്‌നക്കാരാണെന്ന് പറഞ്ഞു ചിത്രീകരിക്കുമെന്നും വഴങ്ങുന്നവരെ കോര്‍പ്പറേറ്റീവ് ആര്‍ട്ടിസ്റ്റ് എന്ന കോഡ് പേരാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍