ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (13:18 IST)
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി ബി ഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു. ഐസ്ക്രീം പാര്‍ലര്‍ അട്ടിമാരിക്കെസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 
 
കേസില്‍ നേരത്തെ സുപ്രീംകോടതി സി ബി ഐക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കേസല്ലെന്നാണ് സി ബി ഐ കോടതിയില്‍ മറുപടി നല്‍കിയത്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് വി എസിന്റെ വാദം. കേസില്‍ കക്ഷിചേരാന്‍ കെ അജിതയും അപേക്ഷ നല്‍കിയിട്ടുണ്ട്.