മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ പരാതിക്കാരന് ലോകായുക്തയുടെ വിമര്‍ശനം

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (12:35 IST)
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. 
 
പരാതിക്കാരന്‍ പരാതി പിന്‍വലിക്കുമോ എന്നു ലോകായുക്ത ചോദിച്ചു. കേസില്‍ പരാതിക്കാരന്‍ ജോര്‍ജ് വട്ടുകുളം ഇത്തവണയും ഹാജരാകത്ത സാഹചര്യത്തിലാണ് വിമര്‍ശനം.

പരാതിക്കാരന്‍ പണം വാങ്ങിയിട്ടുണ്ടോ എന്നു സംശയിക്കുന്നതായും ലോകായുക്ത പറഞ്ഞു.കേസില്‍ കെ ബി ഗണേഷ്കുമാര്‍ സത്യവാംഗ്മൂലം നല്‍കി.