കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങി. ജല അതോറിറ്റി ഓഫീസിന് മുന്നിലാണ് സത്യാഗ്രഹം. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ ജലവകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുമായി ഹൈബി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിരാഹാരസമരം തുടങ്ങിയത്. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്ര സമരപ്പന്തലില്‍ എത്തി. കൗണ്‍സിലര്‍മാരും ഹൈബി ഈഡന്റെ പന്തലില്‍ എത്തിയിട്ടുണ്ട്. കുടിവെള്ളപ്രശ്നം പരിഹരിക്കും വരെ സമരം തുടരുമെന്ന് ഹൈബി ഈഡന്‍ അറിയിച്ചു.
അതേസമയം പമ്പിംഗ് യൂണിറ്റിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കി.