സംശയവും കുടുംബവഴക്കും; കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തുകൊന്നു

ജോര്‍ജി സാം
ചൊവ്വ, 16 ഫെബ്രുവരി 2021 (10:15 IST)
കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം‌പറമ്പില്‍ മുഹ്‌സിലയാണ് മരിച്ചത്.
 
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം നടന്നത്.
 
ഇരുവരും ആറുമാസം മുമ്പാണ് വിവാഹിതരായത്. സംശയരോഗിയായിരുന്നു ഷഹീറെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article