കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ മൂന്ന് നരബലിയാണ് ഇടമലക്കുടിയിൽ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെൺകുട്ടികളെ ബലി നൽകിയതെന്നും സംഘടന നൽകിയ പരാതിയിൽ പറയുന്നു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഇടമലക്കുടി സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ട് വ്യക്തമായ കാര്യമാണിതെന്നും മനുഷ്യാവകാശ സമൂഹികനീതി കമ്മീഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.