അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:29 IST)
ചങ്ങനാശ്ശേരിയില്‍  വീടിനുള്ളില്‍ അമ്മയേയുടേയും മകന്റേയും  മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ചെങ്ങനശ്ശേരി കരുമാന്‍ചിറ പുത്തന്‍പുരക്കല്‍ ഗ്രേസി മകന്‍ സോണിയെന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

എഴുപത്തിരണ്ടുകാരിയായ ഗ്രേസിയുടെ ശരീരത്തില്‍ വെട്ടേറ്റതിന്റെ പാടുകളുണ്ട്. മുപ്പത്തിനാലുകാരനായ സോണിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മകന്‍ തൂങ്ങിമരിച്ചതാകാമെന്നാണ് കരുതുന്നത്.
ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.