പുന്നമടക്കായലില്‍ 36 വിനോദസഞ്ചാരികളുമായി പോയ ഹൌസ് ബോട്ട് മുങ്ങിയെങ്കിലും നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ പുന്നമടക്കായലില്‍ ഫിനിഷിംഗ് പോയിന്‍റിനടുത്ത് ഡോക്ക് ചിറയിലായിരുന്നു സംഭവം.
കുട്ടികള്‍ ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്ന ഇവരെല്ലാവരും തന്നെ മാവേലിക്കര, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരേ കുടുംബാംഗങ്ങളായിരുന്നു. താത്കാലിക ജെട്ടിക്കടുത്ത് നാട്ടിയിരുന്ന തെങ്ങും കുറ്റിയില്‍ ഇടിച്ചുകയറി പലകയിളകി വെള്ളം കയറിയാണ് ബോട്ട് മുങ്ങിയത്.
സംഭവം കണ്ട നാട്ടുകാര്‍ ചെറുവള്ളങ്ങളില്‍ വന്ന് സഞ്ചാരികളെ രക്ഷിക്കുകയായിരുന്നു. പുലിക്കാട്ടില്‍ ദേവസ്യാച്ചന്‍റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ പെട്ട ബോട്ട്.