നാടക പ്രവര്‍ത്തകയായ ഹിമ ശങ്കറിനേയും കൂട്ടുകാരനേയും കേരള പൊലീസ് അധിക്ഷേപിച്ചെന്ന് ആരോപണം.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത് രാത്രിയില്‍ നാടക ക്യാമ്പിലേക്ക് പോകുകയായിരുന്ന ഹിമ ശങ്കറിനേയും സുഹൃത്ത് ശ്രീം റാമിനേയും പൊലീസ് തടഞ്ഞു നിറുത്തുകയായിരുന്നു.പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരേയും വെവ്വേറെ മുറികളിലിരുത്തി ചോദ്യം ചെയ്തെന്നും അപമാനിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍
സംഭവമറിഞ്ഞ് ശ്രീറാമിന്റെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരേയും വിടണമെന്ന് അഭര്‍ത്ഥിച്ചെങ്കിലും ഇരുവരേയും വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല.
ഒടുവില്‍ ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെ എസ്‌ഐ സ്‌റ്റേഷനിലെത്തിയ ശേഷം പെറ്റി കേസ് പോലും ചാര്‍ജ് ചെയ്യാതെ ശ്രീറാമിനേയും ഹിമയേയും വിട്ടയക്കുകയായിരുന്നു.