ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

Webdunia
വ്യാഴം, 21 മെയ് 2015 (08:06 IST)
ഹയര്‍ സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍ സെക്കന്ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. 12 മണിക്ക് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,46,000 കുട്ടികളും, വൊക്കേണല്‍ വിഭാഗത്തില്‍ 35,000 കുട്ടികളുമാണ് ഫലം കാത്തിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ ഫല പ്രഖ്യാപനത്തിന്റെ പിഴവ് കണക്കിലെടുത്ത് പ്ലസ് ടൂ മൂല്യ നിര്‍ണയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിച്ചിരുന്നു.