ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയും തുടരന്വേഷണത്തിനും അനുമതി നല്കിയ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണി ഉടന്‍ രാജിവെയ്ക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. മാണി ഇനിയും രാജിവെച്ചില്ലെങ്കില്‍ ശക്തമായ ഒരു ബഹുജനസമരമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു,
കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്. സീസറും സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം എന്ന കോടതി പരാമര്‍ശത്തോടെ മാണി മാത്രമല്ല ഉമ്മന്‍ ചാണ്ടിയും സംശയത്തിന് അതീതമായിരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
വിജിലന്‍സ് ഡയറക്‌ടര്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് ഡയറക്‌ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. കെ എം മാണിക്ക് എതിരായി തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി അംഗീകരിച്ചു കഴിഞ്ഞു.
മാണിയെ മന്ത്രിസ്ഥാനത്ത് ഇരുത്തി മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.
കേസ് നടത്താന്‍ എ ജി ഉണ്ടായിരിക്കെ സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നു. ഈ കേസ് നടത്തിപ്പിനു വേണ്ടി വന്ന തുക കെ എം മാണി വഹിക്കണം. ഇതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചിരിക്കുകയാണ്.
ഇനിയും മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ ശക്തമായ ഒരു ബഹുജന സമരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കാത്തിരിക്കുന്നു. നാളെ ഉച്ചയ്ക്ക് ചേരുന്ന എല്‍ ഡി എഫിന്റെ സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോടതി പറഞ്ഞു. കെ പി സി സി പ്രസിഡന്റ് ഇക്കാര്യത്തില്‍ എന്തു പറയുന്നെന്ന് ചോദിച്ച കോടിയേരി ആദര്‍ശം പറയുന്ന നേതാക്കള്‍ ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും പറഞ്ഞു.