കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:22 IST)
ജാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്കൂടാതെ കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി  സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം റിപ്പൊര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്തേക്ക് കുട്ടികളെ എത്തിച്ചത് മതിയായ രേഖകളില്ലാതെയണെന്ന് കണ്ടെത്തിയിരുന്നു.കുട്ടികളെ എത്തിച്ചത് നിയമങ്ങള്‍ പാലിക്കാതെയാണെന്ന് അമിക്കസ് ക്യൂരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണത്തിനായി ജാര്‍ഖണ്ഡില്‍ നിന്നും  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണെത്തിയിരുന്നു. കുട്ടികളെ കടത്തിയ സംഭവത്തില്‍ പാലക്കാട് റയില്‍വേ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും നിലവിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.











   

വെബ്ദുനിയ വായിക്കുക