ഇഎഫ്എല്‍ നിയമത്തിന്റെ ഭരണഘടന സാധുത ഹൈക്കോടതി ശരിവച്ചു

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (17:24 IST)
ഇഎഫ്എല്‍ നിയമം  ഹൈക്കോടതി ശരിവച്ചു.ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.

നിയമപ്രകാരം 45,000 ഏക്കര്‍ ഏറ്റെടുത്ത നടപടി കോടതി ശരിവെച്ചു. നഷ്ടപരിഹാരം നല്‍കാതെയുള്ള ഏറ്റെടുക്കലിനെതിരെ ആയിരുന്നു ഹര്‍ജി.ഇതു സംബന്ധിച്ച് പരാതിയുള്ളവര്‍ക്കു രേഖകള്‍ സഹിതം ഭൂമിയുടെ കസ്റ്റോഡിയനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇഎഫ്എല്‍ നിയമം നിയമത്തിനെതിരെ തോട്ടമുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് 2005ലാണ് സര്‍ക്കാര്‍ ഇഎഫ്എല്‍ നിയമം പാസാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.