സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിങ്കള്‍, 24 ഏപ്രില്‍ 2023 (13:55 IST)
സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്,പാലക്കാട്,എറണാകൂളം,കോട്ടയം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. 
 
പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രിവരെയും കോട്ടയത്ത് 38ഉം ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37 വരെയും എറണാകുളം,കൊല്ലം,തിരുവനതപുരം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പമുള്ള വായുവിൻ്റെ സാന്നിധ്യവും കാരണമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍