കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ഏപ്രില്‍ 2023 (09:13 IST)
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് സൂപ്രണ്ടുമാരായ എസ്. ആശ, ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, വി. മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. 
 
കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ അച്ചടക്ക നടപടിയെടുക്കേണ്ട കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടേതാണ് ഉത്തരവ്. രാജ്യത്താദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടപടി നേരിടുന്നത്. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ച സിബിഐ ജനുവരിയില്‍ കുറ്റപത്രം നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍