ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് മാനേജരായി തുടരാനാകില്ലെന്നും വാളകം ഹൈസ്കൂള്‍ മാനേജരായി തുടരുന്നത് തടയണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്കിയ ഹര്‍ജിയിലാണ് നടപടി. വാളകം കേസില്‍ ആക്രമണത്തിനിരയായ അധ്യാപകനാണ് കൃഷ്ണകുമാര്‍. കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.