മൂന്ന് നഗരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ ഇല്ല

Webdunia
ശനി, 30 ജൂലൈ 2016 (09:57 IST)
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര യാത്രിക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന തീരുമാനം സംസ്ഥാനത്തെ മുന്ന് നഗരങ്ങളില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗര പരിധിയിലാണ് തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കാക്കനാട് ബിപിസില്‍ പെട്രോള്‍ പമ്പില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ അടിക്കാന്‍ വരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനവും നല്‍കുന്നുണ്ട്. 
 
ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണമാണു ലക്ഷ്യമെന്നതിനാല്‍ തത്കാലം ഹെല്‍മെറ്റ് ഇല്ലെങ്കിലുംപെട്രോള്‍ ലഭിക്കും. പമ്പിലെ ജീവനക്കാരും മോട്ടോര്‍ വാഹന വകുപ്പും ഇവരെ ഉപദേശിച്ച് വിടും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഇന്ധനം ലഭിക്കില്ല. ഇത് തുടര്‍ന്നാല്‍ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ഈടാക്കും. 100,500, 1500 രൂപ വീതമാണ് പിഴ ഈടാക്കുകയെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. 
 
Next Article