ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (08:25 IST)
മാളികപ്പുറത്ത് ഇന്നലെ ഉണ്ടായ അപകടത്തിന് കാരണം പൊലീസിന്റെ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിൽ ‌പൊലീസിന് വീഴ്ച സംഭവിച്ചു. പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണ് അപകറ്റത്തിനു കാരണമായത്. വലിയ തിക്കും തിരക്കും വന്നതോടെ പൊലീസുകാര്‍ക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ദുരന്ത നിവാരണ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സന്നിധാനത്തുള്ള ആശുപത്രിയില്‍ എക്‌സ്‌റേ സംവിധാനം പോലുള്ള ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിക്ക് കൈമാറി.
 
കഴിഞ്ഞ ദിവസം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ഇരുപത്തിയഞ്ചോളം പേർക്ക് പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുനയാണ്. ഇവതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ സന്നിധാനം ആശുപത്രിയിൽ പ്രചികിത്സയിലാണ്. പരുക്കേറ്റവർ ആന്ധ്ര സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
Next Article