കാസർകോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി തുടർന്ന് തേജസ്വിനി പുഴയും ചൈത്രവാഹിനി പുഴയും കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള ഇടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ആരംഭിച്ചു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ വെള്ളരികുണ്ട് താലൂക്കിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.