ന്യുനമര്‍ദ്ദം നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമാകും: അഞ്ച് ദിവസം മഴ തുടരും

സിആര്‍ രവിചന്ദ്രന്‍
ശനി, 7 മെയ് 2022 (15:55 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക ടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച്  തീവ്ര ന്യുന മര്‍ദ്ദമായും നാളെ ( മെയ് 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച്  മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
 
തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 10 ഓടെ വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത.
 സംസ്ഥാനത്ത് കാറ്റിന്റെ ഗതി മുറിവ്  കാരണം അടുത്ത അഞ്ച്  ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article