ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കിയിലേയും കണ്ണൂരിലേയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ജൂലൈ 2022 (07:53 IST)
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കിയിലേയും കണ്ണൂരിലേയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെയാണ് അവധി. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. CBSE/ICSE സ്‌കൂളുകള്‍ അംഗന്‍വാടികള്‍ , മദ്രസ്സകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകള്‍ക്കു അവധി ബാധകമല്ല.
 
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇതേതുടര്‍ന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 
 
ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. അതേസമയം ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article