വടക്കൻ കേരളത്തിൽ കനത്ത മഴ; ബുധനാഴ്ച വരെ തുടരും, അതീവജാഗ്രതയിൽ സംസ്ഥാനം

Webdunia
ഞായര്‍, 21 ജൂലൈ 2019 (10:11 IST)
സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴ ശക്തി പ്രാപിച്ചു. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമാണുള്ളത്. 
 
കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീട്ടി. ഇന്നലെ മുതല്‍ ഈ മാസം 24 വരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 
 
കേരള തീരത്തേക്ക് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്തുടനീളം കടല്‍ പ്രക്ഷുബ്ദമാണ്. കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളാണ് പുര്‍ണമായും ഭാഗീകമായും തകര്‍ന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article