പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു, ചലക്കുടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം

ശനി, 20 ജൂലൈ 2019 (19:25 IST)
മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ നാല് ഷട്ടറൂകൾ തുറന്നു. ഉച്ചക്ക് 12 മണിയോടെ രണ്ട് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തിയിരുന്നു. മഴ കനത്തതോടെ വീണ്ടും രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവർ ജാഗ്രത പുലർത്തണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ കൊന്നത്തടിയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതിനെ തുടർന്ന് രണ്ട് ഏക്കർ കൃഷിസ്ഥലം പൂർണമായും നശിച്ചു. ആളപായം ഉണ്ടായിട്ടില്ല. കോട്ടയത്ത് മീനെച്ചിലാറിൽ ജലനിരപ്പ് വർധിച്ചു. മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയണ്. ആറു ജില്ലകളിൽ റെഡ് അലെർട്ട് 22വരെയും 11 ജില്ലകളിൽ ഓറഞ്ച് അലെർട്ട് 24വരെയും നീട്ടിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍