കനത്ത മഴയിലും ആളുകൾ ബൂത്തിലേക്ക്, നാലിടത്ത് ഭേദപ്പെട്ട പോളിംഗ്; എറണാകുളത്ത് ഇപ്പോഴും മെല്ലെപോക്ക് തന്നെ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (16:58 IST)
കനത്ത മഴയെ തുടർന്ന് മെല്ലപ്പോയ പോളിംഗിൽ നേരിയ മാറ്റം. എറണാകുളം ഒഴിച്ച് മറ്റ് നാലിടങ്ങളിലും ഭേദപ്പെട്ട പോളിംഗ് നടക്കുന്നുവെന്ന് റിപ്പോർട്ട്. നിലവില്‍ കിട്ടിയ വിവരമനുസരിച്ച് വട്ടിയൂര്‍ക്കാവ് 52%, കോന്നി 59.3%, അരൂര്‍ 53.5%, എറണാകുളം 40.36%, മഞ്ചേശ്വരം 56.8% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
 
എറണാകുളത്തെ പല ബൂത്തുകളും മഴയില്‍ മുങ്ങിയതിനാൽ പോളിംഗ് ശോകമാണ്. കനത്ത മഴ തുടരുന്നതിനാല്‍ എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അതിന്റെ സാഹചര്യമില്ലെന്നാണ് മീണ അറിയിച്ചത്. 
 
പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തു വരികയാണ്. ഇതേസമയം എറണാകുളത്ത് എട്ടുമണിവരെ വോട്ടുചെയ്യാന്‍ സമയം അനുവദിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. മഴയ്ക്ക് ശമനമില്ലാത്തതിനെ തുടർന്നാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article