ടെസ്റ്റിലെ ഓപ്പൺ സ്ഥാനത്തേക്ക് ഇനി മറ്റൊരാളെ അന്വേഷിക്കേണ്ടതില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയതോടെ രോഹിത്ത് ശര്‍മ്മ ആ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഡയ്ന്‍ പീറ്റിനെതിരെ സിക്സ് നേടികൊണ്ടാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്.
എന്നാൽ, സെഞ്ച്വറിയിലേക്ക് കടക്കുന്നതിനു തൊട്ട് മുൻപത്തെ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 45ആം ഓവറിൽ മഴയെത്തിയപ്പോൾ സെഞ്ച്വറിക്കടുത്തെത്തി നിന്ന രോഹിതിന്റെ മുഖത്തേക്കായി ഏവരുടെയും നോട്ടം.
മഴയെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ച് മൂടാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഓവറിലെ മൂന്നാം പന്ത് നേരിടുന്നത് അജിന്‍ക്യ രഹാനെ. എന്നാല്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുമെന്ന അവസ്ഥയായി.
മഴ ചെറുതായി പെയ്തു തുടങ്ങിയപ്പോൾ നോണ്‍സ്ട്രൈക്കില്‍ നിരാശനായി നില്‍ക്കുന്ന രോഹിത്തിനെയാണ് കണ്ടത്.
അദ്ദേഹം മുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു ‘ഇപ്പോള്‍ പെയ്യരുത്… ഇപ്പോള് പെയ്യരുത്…’ എന്നിങ്ങനെ. എന്നാല്‍ അടുത്ത പന്തില്‍ രോഹിത്തിന് സ്ട്രൈക്ക് ലഭിച്ചു. കിട്ടിയ അവസരം രോഹിത്ത് മുതലെടുത്തു. ലോങ്ഓഫിലൂടെ ഒരു സിക്സ്. താരത്തിന്റെ സെഞ്ച്വറി പിറന്നു.
Rain Rain go away....
Come again another day..@ImRo45 wants to play...