മൂന്നാം ടെസ്റ്റിലും സെഞ്ച്വറി, പുതിയ റെക്കോർഡുമായി രോഹിത് ഷർമ

ഞായര്‍, 20 ഒക്‌ടോബര്‍ 2019 (12:03 IST)
ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിക്ക് തെട്ടരികെ ഹിറ്റ്‌മാൻ രോഹിത് ഷർമ 242 പന്തിൽനിന്നും 199 റൺസാണ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. കളി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞിരിക്കുകയാണ് 27 പന്തിൽനിന്നും 15 റൺസുമായി രവീന്ദ്ര ജഡേജയാണ് രോഹിത് ഷർമക്കൊപ്പം ക്രീസിൽ ഉള്ളത് 357 ഋൺസിന് 4 എന്ന നിലയിലാന് ടീം ഇന്ത്യ.
 
192 പന്തിൽ 115 റൺസെടുത്ത അജിങ്ക്യ രഹാനെയോടൊപ്പം ചേർന്ന് രോഹിത് ഷർമ്മ കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്. മായങ്ക് അഗർവാൾ 10 റൺസും, വിരാട് കോഹ്‌ലി 12 റൺസും, ചേതേശ്വർ പൂജാര റണോന്നുമെടുക്കാതെയുമാണ് പുറത്തായത്.
 
ഒരേ ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്ന അപൂർവ നേട്ടവും രോഹിത് ഷർമ സ്വന്തമാക്കി. ബംഗ്ലാദേശീനെതിരെ 15 സിക്സടിച്ച വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറെ മറികടന്നാണ് ഈ അപൂർവ റെക്കോർസ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 14 സിക്സാറുകൾ അടിച്ച ഹർബജൻ സിങ്ങിന്റെ പേരിലായിരുന്നുയിരുന്നു ഇതിലെ ഇന്ത്യൻ റെക്കോർഡ്.   

ഫോട്ടോ ക്രെഡിറ്റ്സ്: ബിസിസിഐ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍