എറണാ'കുളം' ; അതിരൂക്ഷം വെള്ളക്കെട്ട്, ചിലയിടത്ത് വെള്ളപ്പൊക്കം !

Webdunia
വ്യാഴം, 19 മെയ് 2022 (11:16 IST)
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മൂവാറ്റുപുഴ, കളമശേരി മേഖലകളില്‍ വെള്ളപ്പൊക്കം. കൊച്ചി നഗരത്തിലെ സൗത്ത് റെയില്‍വേ സറ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി റോഡ്, പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. കളമശേരിയില്‍ വീടുകളിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിലാല്‍ ഇവിടെനിന്നും ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ജലനിരപ്പ് ഉയരും. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കാം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article