കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൊച്ചിയിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും വീടുകളില്‍ വെള്ളം കയറി. എംജി റോഡ്,കലൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് രൂപംകൊണ്ടത്.
കൊച്ചിയിലെ വെള്ളക്കെട്ട് മേഖലകളിൽ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ ആളുകളെ മാറ്റിപാർപ്പിക്കും. ജലനിരപ്പ് ഉയര്‍ന്നതിനേ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടർന്നു. ഇവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.