ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

തിങ്കള്‍, 26 ജൂണ്‍ 2023 (13:58 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം ആലപ്പുഴ,എറണാകുളം,തൃശൂര്‍ കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
 
ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരളകര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളാതീരത്ത് ഇന്ന് രാത്രി 11:30 വരെ 2.2 മുതല്‍ 2.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍