പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം; കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

വെള്ളി, 3 മാര്‍ച്ച് 2023 (12:41 IST)
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (മാര്‍ച്ച് മൂന്ന്, നാല്) ഈ ജില്ലകളില്‍ ശക്തമായ ചൂടിന് സാധ്യതയുണ്ട്. സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാം. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള നേരത്ത് പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍