ഹര്‍ത്താലില്‍ വന്നുകയറിയ ഭാഗ്യദേവത

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (19:59 IST)
നിയമസഭയിലെ കയ്യാങ്കളിയും മറ്റും കാരണമുണ്ടായ ഹര്‍ത്താല്‍ കാരണം ലോട്ടറി ഏജന്‍റിനു ലോട്ടറി വില്‍ക്കാന്‍ കഴിയാത്തതിനാല്‍ 67,000 രൂപയുടെ നഷ്ടമുണ്ടായതിനൊടുവില്‍ ഭാഗ്യ ദേവത കടാക്ഷിച്ചതോടെ കോടിപതിയായി ഏജന്‍റ്. കോഴിക്കോട് കയ്യിട്ടാപൊയിലെ ലോട്ടറി ഏജന്‍റായ കുഞ്ഞന്‍റെ ശ്രീശൈലം ലക്കി സെന്‍ററിലാണ്‌ ഇത്തവണത്തെ കാരുണ്യയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഭാഗ്യമടിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇയാളുടെ കൈവശമിരുന്ന കേരള ഭാഗ്യക്കുറിയുടെ കാരുണ്യ, പൌര്‍ണമി എന്നിവയുടെ ഏറെ ടിക്കറ്റുകള്‍ ചെറുകിട ഏജന്‍റുമാര്‍ക്ക് വിറ്റഴിക്കാന്‍ കഴിയാതിരുന്ന കുഞ്ഞ് ഏറെ വിഷമിച്ചു. എങ്കിലും വിറ്റഴിയാതെ വന്ന ടിക്കറ്റുകളില്‍ കാരുണ്യയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനാര്‍മായ കെ.സി. 113448 നമ്പര്‍ ടിക്കറ്റ് ഉണ്ടായിരുന്നതാണ്‌ കുഞ്ഞിനെ കോടിപതിയാക്കി മാറ്റിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.