വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസ് പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 12 മെയ് 2022 (18:37 IST)
കോട്ടയം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി മലേഷ്യയിലേക്ക് പോകാനുള്ള യാത്രയിൽ പിടിയിലായി. മുണ്ടക്കയം ഇരുമ്പൂന്നിക്കര കൊച്ചേരിയിൽ രാഹുൽ രാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്.

ഇളംകാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു പ്രതി ഒളിവിൽ പോയിരുന്നു. ഇയാൾ മലേഷ്യയിലേക്ക് പോകാൻ തയ്യാറെടുത്തതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി മണിപ്പുഴയിൽ ഉണ്ടെന്നു കണ്ടെത്തി. എന്നാൽ ഇയാൾ അവിടെ നിന്നും ഒളിവിൽ പോയി.

പിന്നീട് ഇയാൾ എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തി കോട്ടയം ബേസിൽ കയറി മൊബൈൽ ഫോൺ ബേസിൽ ഉപേക്ഷിച്ച ശേഷം തിരികെ കാഞ്ഞിരപ്പള്ളിക്ക് പോയി. ഇതിനിടെ ഒരു സംഘം പോലീസ് ബസിനു പിന്നാലെ വച്ചുപിടിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ മറ്റൊരു പോലീസ് സംഘം മഫ്തിയിൽ മണിപ്പുഴയിലുണ്ടായിരുന്നു. പ്രതി എത്തിയതും കൈയോടെ ഇയാളെ പോലീസ് പിടികൂടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article