പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 11 മെയ് 2022 (18:46 IST)
നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കുമാരപുരം താമല്ലാതാക്കൾ നോർത്ത് തോണിക്കടവ് പാലത്തിനടുത്ത് ഉള്ളതും ഇപ്പോൾ കോതമംഗലം പോത്താനിക്കാട് പുളിന്താനം കോളനിയിൽ താമസിക്കുന്നതുമായ ആർ.രാജേഷ് എന്ന 38 കാരനാണ്‌ പോലീസ് പിടിയിലായത്.

നെടുമങ്ങാട് കരകുളം സ്വദേശിയായ പെൺകുട്ടിയെ ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ടു ഇയാൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.    
 
കഴിഞ്ഞ ഇരുപത്താറിന് രാവിലെ പരീക്ഷയ്ക്ക് പോകുന്നു എന്ന് പറഞ്ഞു പോയ പെൺകുട്ടിയെ ഇയാൾ മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. കോയമ്പത്തൂരിലെ ഒരു ചേരിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍