പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ശനി, 3 ഡിസം‌ബര്‍ 2022 (18:44 IST)
തിരുവനന്തപുരം : പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ കോടതി മൂന്നു ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനായ ബന്ധുവിനാണ് കോടതി മൂന്നു ജീവപര്യന്തം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്.

പ്ലസ് റ്റു വിദ്യാര്ഥിനിയായിരിക്കെ 2014 ലാണ് സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പഠനാവശ്യത്തിനായി താമസിക്കുമ്പോഴാണ് പല തവണ പെൺകുട്ടി പീഡനത്തിന് ഇരയായത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം.

ഇത് കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസിൽ ഉത്തരവിട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article