ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:04 IST)
കോഴിക്കോട്: ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. ഗോവിന്ദപുരം പാറപ്പുറത്ത് മീത്തല്‍ സന്തോഷിനെയാണ് (51) പോലീസ് പിടികൂടിയത്.
 
സെപ്തംബര്‍ ഇരുപത്തൊമ്പതിനു പ്രതി സ്വന്തം വീട്ടില്‍ വച്ചാണ് നാല് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ പീഡനം സംബന്ധിച്ച് കുട്ടി അടുത്ത വീട്ടിലെ സ്ത്രീയോടാണ് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ മാതാവിനോട് വിവരം പറയുകയും ചെയ്തു.
 
കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ വനിതാ എസ.ഐ കുട്ടിയുടെ മൊഴിയെടുക്കുകയും പോക്‌സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്‌റ് ചെയ്യുകയും ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article