വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 3 നവം‌ബര്‍ 2020 (17:38 IST)
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഏഴ് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. ഇരിങ്ങാലക്കുട കയ്പമംഗലം പുതിയ വീട്ടില്‍ ഷഫീഖ് എന്ന മുപ്പത്തി മൂന്നുകാരനാണ് ഈ ശിക്ഷ ലഭിച്ചത്.
 
2013 ഓഗസ്റ്റിലാണ് കേസിനോട് അനുബന്ധിച്ച് സംഭവം നടന്നത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിന തടവ് ശിക്ഷ അനുഭവിക്കണം. വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ടി.സലീല്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി കെ.ഷൈന്‍ ആണ് ശിക്ഷ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article