എന്നാല്‍ തന്റെ കൈവശം ഇപ്പോള്‍ പണമില്ലെന്ന് അറിയിച്ചതോടെ ഇവര്‍ കടയുടമയുടെ കാറില്‍ തന്നെ പുറത്തിറങ്ങി. വഴിയില്‍ ആര്യയെ വീട്ടിലാക്കി. ഇടയില്‍ മൂന്നു പേര് കൂടി കാറില്‍ കയറുകയും കടയുടമയുടെ ഇ.ടി.എം ഉപയോഗിച്ച് മുപ്പത്തയ്യായിരം രൂപ എടുക്കുകയും ചെയ്തു. വഴി മദ്ധ്യേ കോട്ടപ്പടി കോളേജിനടുത്ത് എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു
കടയുടമ കാറില്‍ നിന്നിറങ്ങുകയും നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പ്രതികളെ നന്നായി കൈകാര്യം ചെയ്തു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആര്യ, സുഹൃത്ത് കുറ്റിലഞ്ഞി കപ്പട്ടക്കാട് അശ്വിന്, യാസിന്, ആസിഫ്, റൈസ് വാന്‍ എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇടയ്ക്ക് നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.