വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 72 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:01 IST)
തിരുവനന്തപുരം: വയോധികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 72 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനയറ സുഗതൻ റോഡിൽ ഇല്ലം വീട്ടിൽ ശ്രീകണ്ഠൻ ആണ് പേട്ട പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇയാൾ 76 വയസുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു. ബഹളം ഉണ്ടായതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

ഇതിനു മുമ്പും സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ പേരിൽ പരാതി ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article