പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പിടികൂടി

എ കെ ജെ അയ്യര്‍

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (19:08 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി. കൊല്ലം മയ്യനാട് കൂട്ടിക്കട രത്ന വിഹാറിൽ ആർ.രാഹുൽ എന്ന 29 കാരനാണ് പോലീസ് പിടിയിലായത്.

പീഡനത്തിനിരയായ കുട്ടി നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. വിവാഹ വാഗ്ദാനം നൽകി ഇയാൾ കുട്ടിയെ വശത്താക്കി വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽ പെട്ട മാതാവ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടിയോടൊപ്പം മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍