ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പിയുടെ ഉത്തരവ്, സൈബർ സെൽ വിവരശേഖരണമാരംഭിച്ചു

Webdunia
വെള്ളി, 27 ജൂലൈ 2018 (14:48 IST)
തിരുവനന്തപുരം: ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ അന്വേഷനം നടത്താൻ ഡി ജി പി ഉത്തരവിട്ടു. ഹൈടക് സെല്ലും സൈബര്‍ ഡോമും സംയുക്തമായാണ് അന്വേഷിക്കുക. ഹനാൻ പരാതിയുമായി പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തിൽ സ്വമേഥയാ കേസെടുക്കുന്നതിനെ കുറിച്ചും പരിശോധിക്കും. 
 
ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മോശമായ പരമാർശം വരുന്ന സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഡി ജി പി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ സൈബർ സെൽ പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായും റിപോർട്ട് ഉടൻ ലഭിക്കുമെന്നും ഡി ജി പി അറിയിച്ചു.
 
ഹനാന്റെ മിൻ വിൽ‌പന പെൺകുട്ടിയും മാധ്യമങ്ങളും സിനിമ പ്രവർത്തകരും ചേർന്ന് നടത്തിയ നാ‍ടകമാണ് എന്നാരോപിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നത്. സംവിധായകൻ അരുൺ ഗോപി തന്റെ അടുത്ത സിനിമയിൽ ഹനാന് വേഷം നൽകും എന്ന പ്രസ്ഥാവന പുറത്തു വന്നതോടു കൂടി സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article