മാതാവ് വിഷം നല്‍കിയെന്നത് സത്യം, വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹാദിയ

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2018 (08:35 IST)
മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഈ കാര്യത്തില്‍ ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ.  തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
‘മതപരിവർത്തനവും വിവാഹവും തന്റെ ഇഷ്ടപ്രകാരം ബോധ്യത്തോടെ ചെയ്ത കാര്യങ്ങളാണ്. ഇനി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹം. ഞാന്‍ന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് എനിക്ക് നീതി കിട്ടിയത്’ - ഹാദിയ പറഞ്ഞു.
 
ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ മറ്റുപലരും  ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാൻ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. മാതാവ് വിഷം നൽകി എന്നതടക്കം പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും താൻ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. 
 
ആരെയും കുറ്റപ്പെടുത്താനോ ആരെയും ബുദ്ധിമുട്ടിലാക്കാനോ ഞാനുദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. ഞാനനുഭവിച്ചത് പോലൊരു അവസ്ഥ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article