ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം കണ്ടെത്തി. ക്ഷേത്ര ശ്രീകോവിലിനുള്ളിലെ മണിക്കിണറില്‍ നിന്നാണ് കാണാതായ നാഗപടത്താലി ലഭിച്ചത്.
1985-ലാണ് ഈ തിരുവാഭരണം കാണാതായത്. 60 ഗ്രാം തൂക്കവും നീലക്കല്ലുകളും ഉള്ളതാണ് തിരുവാഭരണം. തുടര്‍ന്ന് കാണാതായ തിരുവാഭരണങ്ങള്‍ മണിക്കിണറില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കിണര്‍ വറ്റിച്ച് പരിശോധിച്ചത്. വൈകിട്ട് നാല് മണിക്ക് ക്ഷേത്രം അടച്ചിട്ട് കിണര്‍ വറ്റിക്കല്‍ തുടരും.