ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനെയാണ് റേഞ്ച് ഐ ജി സസ്പെന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള അന്നലക്ഷ്‌മി ഹാളിലായിരുന്നു സംഭവം. ഊട്ടുപുരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ദേവസ്വം ജീവനക്കാരന്‍ കുണ്ടന്നൂര്‍ ചിറ്റണ്ട വെള്ളത്തേരി ഉണ്ണിക്കൃഷ്‌ണനാണ് മര്‍ദ്ദനമേറ്റത്.